എംബസി ആക്രമണം: രണ്ട് ഇന്ത്യാക്കാര്‍ മരിച്ചു
കാഠ്മണ്ഡു: നേപ്പാളിലെ ഇന്ത്യന്‍ എംബസിക്കു നേരെയുണ്ടായ വെടിവയ്പില്‍ ഇന്ത്യാക്കാരായ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരിക്കേറ്റു.
കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. 2005 ജനുവരി 18 ചൊവ്വാഴ്ച വെളുപ്പിന് അഞ്ചുമണിക്കാണ് എംബസിക്കുള്ളിലേക്ക് ആക്രമണമുണ്ടായത്. ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമല്ലെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്.
വെടിവയ്പില്‍ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചു.












Click it and Unblock the Notifications