പ്രഭാകരന്‍ ജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു: എല്‍ടിടിഇ
കൊളംബോ: തമിഴ്പുലികളുടെ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ ജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടതായി എല്‍ടിടിഇ അറിയിച്ചു.
പുലികളുടെ ആധിപത്യത്തിലുള്ള കിളിനോച്ചി പട്ടണത്തിലാണ് പ്രഭാകരന്‍ പ്രത്യക്ഷപ്പെട്ടതെന്ന് എല്‍ടിടിഇ വ്യക്തമാക്കി. പുലികളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ പ്രഭാകരന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ എല്‍ടിടിഇ തങ്ങളുടെ വെബ്സൈറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
സുനാമി ദുരന്തത്തില്‍ പ്രഭാകരനും എല്‍ടിടിഇ ഇന്റലിജന്‍സ് തലവന്‍ പോട്ടു അമ്മനും മരിച്ചതായി ശ്രീലങ്കന്‍ റേഡിയോ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications