യുഎഇയിലെ കടല്‍ക്ഷോഭം: മലയാളിയുടെ മൃതദേഹം കണ്ടെത്തി
ദുബായ്: യുഎഇയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി.
ജനവരി 11ന് ഷാര്‍ജയിലുണ്ടായ കടലാക്രമണത്തില്‍ പെട്ട കൊല്ലം സ്വദേശി ബൈജന്‍ സെബാസ്റ്യന്റെ (27) മൃതദേഹമാണ് കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പാം ദ്വീപില്‍ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് കടലാക്രമണത്തില്‍ പെട്ട് ബൈജന്‍ സെബാസ്റ്യനെ കാണാതായത്.
ബൈജന്‍ ഷാര്‍ജയില്‍ മറൈന്‍ സര്‍വീസില്‍ ഡീസല്‍ മെക്കാനിക്കായിരുന്നു. ഒന്നര വര്‍ഷം മുന്‍പ് ഗള്‍ഫിലെത്തിയ ബൈജന്‍ പത്ത് ദിവസം മുമ്പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്.












Click it and Unblock the Notifications