ബിഎസ്എന്‍എല്‍ നിരക്കുകള്‍ കൂട്ടിയേക്കും
ദില്ലി: രാജ്യത്ത് ഗ്രാമീണമേഖലയിലടക്കം എല്ലാ സ്ഥലത്തും ബിഎസ്എന്‍എല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. ഇപ്പോള്‍ നിലവിലുള്ള സൗജന്യകോളുകളുടെ എണ്ണം കുറയാനുമിടയുണ്ട്.
സ്വകാര്യ കമ്പനികളില്‍ നിന്ന് ബിഎസ്എന്‍എല്‍ ഈടാക്കിയിരുന്ന അക്സസ് ഡെഫിസിറ്റ് ചാര്‍ജ് കുറച്ചതു മൂലമാണ് ഇത്തരമൊരു നടപടി ആവശ്യമായി വന്നതെന്ന് നിരക്കുവര്ദ്ധനയെക്കുറിച്ചു സൂചന നല്കി ബിഎസ്എന്‍എല്‍ ചെയര്മാന് എ.കെ സിന്‍ഹ അറിയിച്ചു.ഇതെക്കുറിച്ച് ടെലകോം അതോറിറ്റിക്ക് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഡിസി കുറയ്ക്കാനുള്ള ടെലകോം അതോറിറ്റി തീരുമാനം മൂലം ബിഎസ്എന്എലിനുണ്ടാകുന്ന 1254 കോടി രൂപയുടെ നഷ്ടം നികത്താനാണ് സാധാരണ ഇപഭോക്താക്കളില് നിന്ന് കൂടുതല്‍ നിരക്ക് ഈടാക്കാന്‍ ഇടയാക്കുന്നത്.
മുംബൈയിലും ദില്ലിയിലും എം.ടി.എന്‍.എല്ലാണു ഫോണ്‍ സൗകര്യം ലഭ്യമാക്കുന്നതെന്നതിനാല്‍ നിരക്കു വര്‍ദ്ധന ഈ സംസ്ഥാനങ്ങളെ ബാധിക്കില്ല.