ഗോധ്ര: ലാലുവിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിമര്‍ശനം
പാറ്റ്ന: ഗോധ്ര സംഭവത്തെ കുറിച്ചുള്ള യു. സി. ബാനര്‍ജി റിപ്പോര്‍ട്ടിനെ ചൊല്ലി തിരഞ്ഞെടുപ്പ് കമ്മിഷന്‍ റെയില്‍വെമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ വിമര്‍ശിച്ചു.
യു. സി. ബാനര്‍ജി റിപ്പോര്‍ട്ടിന് ലാലു രാഷ്ട്രീയനിറം നല്‍കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുറ്റപ്പെടുത്തി.
ചൊവ്വാഴ്ച ബാനര്‍ജി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതിപാദിക്കുന്ന നോട്ടീസുകള്‍ ആര്‍ജെഡി ബീഹാറില്‍ വിതരണം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് റാലികളില്‍ ലാലു ഈ വിഷയം ഉന്നയിക്കുകയും ചെയ്തു.
നേരത്തെ വോട്ടര്‍മാര്‍ക്ക് കറന്‍സി നോട്ടുകള്‍ വിതരണം ചെയ്തതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലാലുവിനെ വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications