വിജയേന്ദ്രയുടെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റിവച്ചു
ചെങ്കല്‍പേട്ട്: ശങ്കരരാമന്‍ കൊലക്കേസിലെ രണ്ടാം പ്രതിയായ കാഞ്ചി ജൂനിയര്‍ ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ചെങ്കല്‍പേട്ടിലെ അതിവേഗകോടതി ജനവരി 25ലേക്ക് മാറ്റിവച്ചു.
വിജയേന്ദ്ര സരസ്വതിയുടെ സഹോദരന്‍ രഘുവിന്റെയും മഠം മാനേജര്‍ സുന്ദരേശ അയ്യരുടെയും ജാമ്യാപേക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ. ടി. എസ്. തുളസി കേസില്‍ ഹാജരാവുന്നതിനായി സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷന്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് വാദം മാറ്റിവച്ചത്. കേസില്‍ ഇനിയൊരു നീട്ടിവയ്ക്കല്‍ ഉണ്ടാവില്ലെന്ന് കോടതി വ്യക്തമാക്കി.












Click it and Unblock the Notifications