ഇടതു-യുപിഎ ഏകോപന സമിതി യോഗം ചേര്‍ന്നു
ദില്ലി: ഇടതുപാര്‍ട്ടികളുടെയും യുപിഎ സര്‍ക്കാരിന്റെയും ഏകോപന സമിതി ജനവരി 19 ബുധനാഴ്ച ദില്ലിയില്‍ യോഗം ചേര്‍ന്നു.
ബാങ്കിംഗ് മേഖലയിലെ പരിഷ്കരണങ്ങളെയും ഗ്രാമീണ വായ്പാ പദ്ധതികളെയും തൊഴില്‍ സംരക്ഷണത്തെയും കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
ഗ്രാമീണ മേഖലയിലെ വായ്പാ പദ്ധതികളിലും തൊഴില്‍ സംരക്ഷണത്തിലും വീഴ്ച വരരുതെന്ന് ഇടതുപാര്‍ട്ടികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ബാങ്കുകളെ വിദേശ ബാങ്കുകള്‍ ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും തൊഴിലുകള്‍ നഷ്ടപ്പെടരുതെന്നും അവര്‍ നിര്‍ദേശിച്ചു.
സിപിഎം നേതാക്കളായ സീതാറാം യെച്ചൂരി, ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത്, ധനകാര്യമന്ത്രി പി. ചിദംബരം, പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജി, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, സിപിഐ നേതാക്കളായ എ. ബി. ബര്‍ദാന്‍, ഡി. രാജ, ആര്‍എസ്പി നേതവ് അഭാനി റോയ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications