പിന്‍ഗാമിയെ നിശ്ചയിക്കേണ്ടത് മഠം: ആര്‍എസ്എസ്
ദില്ലി: പിന്‍ഗാമിയെ നിശ്ചയിക്കുകയെന്നത് കാഞ്ചി മഠമെടുക്കേണ്ട തീരുമാനമാണെന്ന് ആര്‍എസ്എസ്.
കാഞ്ചി മഠത്തിലെ പൂജകള്‍ക്കായി മൂന്നാമതൊരു പിന്‍ഗാമിയെ കണ്ടെത്തിയതായി ആര്‍എസ്എസ് നേതാവ് സുദര്‍ശന്‍ പ്രസ്താവിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ആര്‍എസ്എസ് വക്താവ് റാം മാധവ് പറഞ്ഞു.
ആര്‍എസ്എസ് നേതാവും കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിയും കലൈവിയില്‍ വച്ചുനടത്തിയ സംഭാഷണത്തില്‍ പിന്‍ഗാമിയെ നിശ്ചയിക്കുന്നതു സംബന്ധിച്ച യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ല. മഠത്തിന്റെ പൂജകളിലോ അതുപോലുള്ള മറ്റുകാര്യങ്ങളിലോ ആര്‍എസ്എസിനു യാതൊരു പങ്കാളിത്തവുമില്ലെന്നും ഇതെല്ലാം മഠത്തിന്റെ ആഭ്യന്തരകാര്യങ്ങളാണെന്നും റാം മാധവ് പറഞ്ഞു.












Click it and Unblock the Notifications