കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീകാര്യത്ത് കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്കു പരിക്കേറ്റു.
തൃശൂര്‍ സോപാനത്തില്‍ കെ.എസ്.ഇ.ബി റിട്ടയേഡ് എഞ്ചിനീയര്‍ രാമചന്ദ്ര(56)നാണ് മരിച്ചത്. രാമചന്ദ്രന്റെ ഭാര്യ രമ, മകന്‍ സജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2005 ജനുവരി 19 ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ശ്ര്രീകാര്യത്തെ മാങ്കുഴിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട മാരുതി കാര്‍ റോഡകരികിലുള്ള മരത്തിലിടിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകളെ കാണാനെത്തിയതായിരുന്നു രാമചന്ദ്രനും കുടുംബവും.












Click it and Unblock the Notifications