ഭക്ഷ്യഗവേഷണ കേന്ദ്രം ആരംഭിക്കും
തിരുവനന്തപുരം: പത്തനംതിട്ടയിലെ കോന്നിയില്‍ ഭക്ഷ്യഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൗണ്‍സില്‍ രൂപീകരിക്കും. ഭക്ഷ്യ, സാമ്പത്തിക, കാര്‍ഷിക, വ്യാവസായിക വകുപ്പു മന്ത്രിമാര്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമാരായിരിക്കും.
കേന്ദ്രം സ്ഥാപിക്കാനാവശ്യമായ 100 ഏക്കര്‍ സ്ഥലം സംസ്ഥാനസര്‍ക്കാര്‍ നല്‍കും. ഭക്ഷ്യരംഗത്തെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ കേന്ദ്രത്തിനു കഴിയുമെന്നാണു കരുതുന്നതെന്നും സ്ഥാപനമാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications