അധ്യാപികയുടെ പേനയേറില്‍ കുട്ടിയുടെ കണ്ണിന് ക്ഷതം
തിരുവനന്തപുരം: അധ്യാപികയുടെ രോഷപ്രകടനം മൂലം എട്ട് വയസുകാരനായ സ്കൂള്‍ വിദ്യാര്‍ഥി കണ്ണിന് കാഴ്ചശക്തി നഷ്ടപ്പെടുമെന്ന നിലയിലായി.
ക്സാസില്‍ ശ്രദ്ധിക്കുന്നതിനായി അധ്യാപിക രോഷത്തോടെ എറിഞ്ഞ പേന കണ്ണില്‍ കൊണ്ട് കാട്ടാക്കട ഗവ. സ്കൂളിലെ മൂന്നാം ക്സാസ് വിദ്യാര്‍ഥിയായ അല്‍ അമീന് സാരമായി മുറിവേറ്റു. ജനവരി 18 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച അല്‍ അമീനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. കണ്ണിന് കാഴ്ചശക്തി തിരിച്ചുകിട്ടുമോയെന്ന് പറയാറായിട്ടില്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു.
4.5 മില്ലിമീറ്റര്‍ നീളത്തിലുള്ള മുറിവാണ് അല്‍ അമീന്റെ കണ്ണിലുണ്ടായത്. അറബിക് പഠിപ്പിക്കുകയായിരുന്ന അധ്യാപിക കുട്ടിയുടെ ശ്രദ്ധ ക്ഷണിക്കാനായി പേന മിസൈല്‍ പോലെ എറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications