പാമോയില്‍ കേസ്: പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കും
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‍ മുഖ്യപ്രതിയായ പാമോയില്‍ ഇറക്കുമതി കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ജനവരി 19 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്ര്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
പാമോയില്‍ ഇറക്കുമതി ചെയ്തതുവഴി യഥാര്‍ഥത്തില്‍ സംസ്ഥാനത്തിന് ലാഭമാണുണ്ടായത്. ഈ സാഹചര്യത്തില്‍ ഇനിയും കേസ് നടത്തി നഷ്ടമുണ്ടാക്കാന്‍ താത്പര്യമില്ല- ഉമ്മന്‍ചാണ്ടി പറഞ്ഞു.
എന്താണ് നടന്നതെന്ന് തന്റെ മനസാക്ഷിക്ക് ബോധ്യമുള്ളതിനാലാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മലേഷ്യയില്‍ നിന്നും 1500 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ സര്‍ക്കാരിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.












Click it and Unblock the Notifications