Get Updates
Get notified of breaking news, exclusive insights, and must-see stories!

പുനരധിവാസം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

തിരുവനന്തപുരം: സുനാമി ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ചുകൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച എല്ലാ സംഘടനകളുടെയും യോഗം ജനവരി 25ന് ചേരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനവരി 19 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്ര്രി.

ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജനവരി 27ന് യോഗം ചേരും.

സുനാമി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനായി 13.85 കോടി രൂപ മത്സ്യഫെഡിന് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ഈ തുക വിതരണം ചെയ്തു തുടങ്ങും. ബോട്ടുകളും വലകളും വാങ്ങുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് ഈ തുക ഉപയോഗിക്കാം.

മത്സ്യഫെഡ് വിതരണം ചെയ്യുന്ന തിരിച്ചടക്കേണ്ടിവരുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+