ബാഗ്ദാദില്‍ കാര്‍ ബോംബ് സ്ഫോടനം; 10 മരണം
ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്ഫോടനങ്ങളില്‍10 പേര്‍ മരിച്ചു.
ജനവരി 19 ബുധനാഴ്ച രാവിലെ 9.30ഓടെയാണ് ആദ്യത്തെ സ്ഫോടനം ആസ്ത്രേല്യന്‍ എംബസിക്ക് സമീപമായി നടന്നത്. ഈ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അര മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. രണ്ടാമത്തെ കാര്‍ ബോംബ് സ്ഫോടനം ബാഗ്ദാദിന്റെ കിഴക്കുഭാഗത്തുള്ള ഒരു പൊലീസ് സ്റേഷന്‍ ലക്ഷ്യമാക്കിയായിരുന്നു. ആറ് പേര്‍ സ്ഫോടനത്തില്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
മൂന്നാമത്തെ സ്ഫോടനം ഇറാക്കി സേനാ താവളത്തിന് സമീപമാണ് നടന്നത്. ഈ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications