വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍
ഇസ്ലാമബാദ്: പൂഞ്ച് മേഖലയില്‍ പാക് സൈന്യം വെടിവയ്പ് നടത്തിയിട്ടില്ലെന്നും വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടില്ലെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി.
ജനവരി 18 ചൊവ്വാഴ്ച വൈകീട്ട് പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഇന്ത്യന്‍ സൈന്യത്തിന് നേരെ വെടിവയ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വൈകീട്ട് 6.30നും എട്ട് മണിക്കുമിടയില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ എട്ട് റൗണ്ട് വെടിവയ്പുണ്ടായി. പൂഞ്ച് മേഖലയിലെ മെന്ദര്‍ മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആറ് ഭീകരരെ സൈനികര്‍ വെടിവച്ചുകൊന്നു.
അതേ സമയം പൂഞ്ച് മേഖലയില്‍ വെടിവയ്പിന്റെ ശബ്ദം പാക് സൈന്യവും കേട്ടെന്നും എന്നാല്‍ പാക് സൈന്യം വെടിവയ്പ് നടത്തിയിട്ടില്ലെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് പാക് സൈനികര്‍ക്ക് ഒന്നുമറിയില്ലെന്ന് പാകിസ്ഥാന്‍ സൈനിക അധികൃതര്‍ അറിയിച്ചു.
പാക് സൈന്യം പലവട്ടം വെടിവയ്പ് നടത്തിയെന്നാണ് ഇന്ത്യന്‍ ആര്‍മി സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടായിരം ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications