ഇമിഗ്രേഷന്‍ നിയമം മാറ്റാനുദ്ദേശമില്ല: മന്ത്രി അഹമ്മദ്
ദില്ലി: ഇപ്പോള്‍ നിലവിലുള്ള ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് വിദേശകാര്യവകുപ്പുമന്ത്രി ഇ അഹമ്മദ് പറഞ്ഞു. ഇക്കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ അഭിപ്രായം കേന്ദ്രം ആരാഞ്ഞുവരികയാണെന്നും മന്ത്രി അറിയിച്ചു.
മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ വിദേശങ്ങളില്‍ ഇന്ത്യാക്കാര്‍ക്ക് ശിക്ഷയനുഭവിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ നിലവിലുള്ള ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ വിദേശഇന്ത്യാക്കാരും റിക്രൂട്ട്മെന്റ് ഏജന്‍സികളും സമ്മര്‍ദം ചെലുത്തിവരികയാണ്.












Click it and Unblock the Notifications