കാഞ്ചി: ജാമ്യാപേക്ഷയിലുള്ള വാദം മാറ്റി
ചെന്നൈ: കാഞ്ചിക്ഷേത്രം അന്തേവാസി തിരുക്കൊഷ്ടിയൂര്‍ മാധവനെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട് കാഞ്ചി മഠാധിപതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2005 ഫെബ്രുവരി മൂന്നിലേക്കു മാറ്റി. ഈ കേസില്‍ ഫെബ്രുവരി മൂന്നുവരെ മഠാധിപതിയെ അറസ്റുചെയ്യരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ശങ്കരരാമന്‍ വധക്കേസില്‍ കാഞ്ചി മഠാധിപതിക്ക് ജാമ്യമനുവദിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രീംകോടതി തീരുമാനമറിയുന്നതുവരെ മാധവന്‍ കേസ് നീട്ടണമെന്ന് സിറ്റി പ്രോസിക്യൂട്ടിറുടെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് നീട്ടിയത്.












Click it and Unblock the Notifications