മുന്‍മന്ത്രിയെ കൊലപ്പെടുത്തിയയാള്‍ കസ്റഡിയില്‍ മരിച്ചു
മധുര: ഡിഎംകെ മുന്‍മന്ത്രി ആലടി അരുണയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഓട്ടോ ഭാസ്കര്‍ പൊലീസ് കസ്റഡിയില്‍ മരിച്ചു. ശെര്‍മാന്‍ദേവി പൊലീസ്സ്റേഷനിലാണ് ഓട്ടോഭാസ്കര്‍ മരിച്ചത്. മരണകാരണം വ്യക്തമാക്കാന്‍ പൊലീസ് വിസമ്മതിച്ചു.
ഓട്ടോ ഭാസ്കര്‍ മരിച്ചതിനെ കുറിച്ച് ആര്‍ഡിഒ അന്വേഷണം നടത്തണമെന്ന് ഇയാളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിരവധി മോഷണക്കേസുകളിലും പ്രതിയായിട്ടുള്ള ഭാസ്കര്‍ 2004 ഡിസംബര്‍ 31നാണ് ആലഡി അരുണയേയും സുഹൃത്ത് പൊണ്‍രാജിനേയും വധിച്ചത്.












Click it and Unblock the Notifications