കാഞ്ചി: വൈഷ്ണോ ഉത്തരാഞ്ചല്‍ മഠം മാനേജര്‍ കൊല്ലപ്പെട്ടു
കാഞ്ചീപുരം: കാഞ്ചീപുരത്തെ വൈഷ്ണോ ഉത്തരാഞ്ചല്‍ മഠം മാനേജര്‍ ശ്രീനിവാസാചാരെ മഠത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രക്തത്തില്‍ മുങ്ങിയ നിലയിലാണ് ഇയാളുടെ മൃതദേഹം പാല്‍ക്കാരനാണ് ആദ്യം കണ്ടത്. സംഭവമറിഞ്ഞ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മഠത്തിലെത്തി.
ശ്രീനിവാസാചാര്‍ പാറ്റ്ന സ്വദേശിയാണ്. അമ്മയുടെ മരണത്തെ തുടര്‍ന്ന് ആശ്രമം ചുമതലകള്‍ രമണ്‍ജി എന്നയാളെ ഏല്‍പ്പിച്ച് പാറ്റ്നയിലേക്ക് പോകാനിരിക്കുകയായിരുന്നു ശ്രീനിവാസാചാര്‍.
കാഞ്ചീപുരം ഭാഗത്തു കൊല്ലപ്പെടുന്ന രണ്ടാമത്തെ ആശ്രമം മാനേജരാണ് ശ്രീനിവാസാചാര്‍.
നേരത്തെ കാഞ്ചീപുരം മഠം വക ക്ഷേത്രം മാനേജര്‍ ശങ്കരരാമന്‍ കൊല്ലപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മഠാധിപതി ജയേന്ദ്രസരസ്വതി, സഹമഠാധിപതി വിജയേന്ദ്രസരസ്വതി എന്നിവരുള്‍പ്പെടെ ആശ്രമവുമായി ബന്ധമുള്ള പലരെയും തമിഴ്നാട് പൊലീസ് അറസ്റു ചെയ്തിരുന്നു. വിജയേന്ദ്രസരസ്വതി ഇപ്പോഴു ം പൊലീസ് കസ്റഡിയിലാണ്.












Click it and Unblock the Notifications