കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഫാസ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്, എക്സ്പ്രസ് ബസുകളുടെ നിരക്കു വര്‍ദ്ധിപ്പിച്ചേക്കും. ഇതുസംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കും.

കഴിഞ്ഞ തവണ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്കു നിരക്കുവര്‍ദ്ധന നടപ്പാക്കിയപ്പോള്‍ ഫാസ്റ്, സൂപ്പര്‍ഫാസ്റ്, എക്സ്പ്രസ് സര്‍വീസുകളെ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ കെഎസ്ആര്‍ടിസിക്കുള്ള വരുമാനനഷ്ടം കുറയ്ക്കാന്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധന വേണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ തവണ സാധാരണ സര്‍വീസുകളുടെ നിരക്കുവര്‍ദ്ധിപ്പിക്കുകയും മറ്റുള്ളവ പഴയനിരക്കു പിന്‍തുടരുകയും ചെയ്തതു മൂലം ബസ്നിരക്കുകളില്‍ അസന്തുലിതാവസ്ഥയുണ്ടായിരുന്നു. ഇതുകൂടി നികത്താണാണ് നിരക്കു വര്‍ദ്ധന ആവശ്യപ്പെട്ടിരിക്കുന്നത്.

ഫാസ്റ് പാസഞ്ചറിന് ഇപ്പോള്‍ കിലോമീറ്ററിന് 43 പൈസയും സൂപ്പര്‍ഫാസ്റിന് 45 പൈസയുമാണ് നിലവിലുള്ള നിരക്ക്. ഇത് 53 പൈസയും 58 പൈസയുമാക്കി ഉയര്‍ത്താനാണ് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X