സാക്ഷിവിസ്താരം: നീലന്റെ അപേക്ഷയില്‍ 22ന് വിധി പറയും
തിരുവനന്തപുരം: നീലന്‍-നളിനി കേസില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ 2005 ജനുവരി 22ന് കോടതി വിധിപറയും.
ഇപ്പോള്‍ വിദേശത്തുള്ള സാക്ഷി ഷേഖ് അഹമ്മദിനെ വിസ്തരിച്ച ശേഷം മാത്രമെ കേസില്‍ വിധിപറയാവൂയെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാന്‍ അനുവാദം തേടി നീലന്‍ കേസ് കൈകാര്യം ചെയ്യുന്ന കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
എന്നാല്‍ ഷേഖ് അഹമ്മദിനെ മാത്രം വിസ്തരിക്കാനാണ് ഹൈക്കോടതി ഉത്തരവെന്ന് പ്രത്യേക പ്രോസിക്യൂട്ടര്‍ വാദിച്ചു.
ഇതെത്തുടര്‍ന്ന് സാക്ഷിവിസ്താരം സംബന്ധിച്ച വിധി ജനുവരി 22നു പ്രസ്താവിക്കുമെന്ന് ജുഡീഷ്യല്‍ ഫസ്റ്ക്ലാസ് മജിസ്ട്രേറ്റ് ശ്രീകല സുരേഷ് അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications