കരുണാകരനെ രക്ഷിക്കാന്‍ ശ്രമം: വി.എസ്
തിരുവനന്തപുരം: ആരോപണവിധേയനായ കെ.കരുണാകനെ രക്ഷിക്കാനാണ് പാമോയില്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.ഇത് സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരെയുള്ള നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുപ്രീംകോടതിയില്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന കേസ് പിന്‍വലിക്കാനാവില്ലെന്ന് മുഖ്യമന്ത്രിക്കറിയാമെന്നും താന്‍ കരുണാകരനെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നെന്ന ധാരണയുണ്ടാക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ നാടകമെന്നും അച്യുതാനന്ദന്‍ ആരോപിച്ചു.












Click it and Unblock the Notifications