ശബരിമല നടയടച്ചു
ശബരിമല: മകരവിളക്കുമഹോത്സവത്തെ തുടര്‍ന്ന് ശബരിമല ശബരിമല ക്ഷേത്രം നട 2005 ജനുവരി 20 വ്യാഴാഴ്ച രാവിലെ അടച്ചു. ഈ വര്‍ഷത്തെ ക്ഷേത്രവരുമാനമെന്ന നിലയ്ക്ക് രാജ-പ്രതിനിധി ഭരണിനാള്‍ പി.രാമവര്‍മ്മരാജ-ാ പണക്കിഴി ഏറ്റുവാങ്ങി. തുടര്‍ന്ന് ശ്രീകോവിലിന്റെ വാതില്‍ പൂട്ടിയശേഷം താക്കോല്‍ രാജ-പ്രതിനിധി മേല്‍ശാന്തിയില്‍ നിന്ന് ഏറ്റുവാങ്ങി.
വ്യാഴാഴ്ച പുലര്‍ച്ചെ നടതുറന്നുവെങ്കിലും പാരമ്പര്യമനുസരിച്ച് പന്തളം രാജ-ാവിന്റെ പ്രതിനിധിക്കു മാത്രമേ ദര്‍ശനം അനുവദിച്ചുള്ളു.
മകരവിളക്കിന്റെ അവസാനചടങ്ങായ ഗുരുതിപൂജ ബുധനാഴ്ച രാത്രി മാളികപ്പുറത്ത് നടന്നു. മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുന്‍പില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലായിരുന്നു ഗുരുതി. പന്തളം രാജ-പ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ റാന്നി അങ്ങാടി കുന്നയ്ക്കാട്ട് ദേവീവിലാസത്തില്‍ കെ.ആര്‍.ജ-നാര്‍ദ്ദനക്കുറുപ്പ് ഗുരുതിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
2005 ഫെബ്രുവരി 12ന് കുംഭമാസത്തെ പൂജ-യ്ക്കായി നടതുറക്കും.












Click it and Unblock the Notifications