സൂര്യനെല്ലി: പ്രതികളെ കോടതി വെറുതെവിട്ടു
കൊച്ചി: കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി പീഡനക്കേസില്‍ ധര്‍മരാജനൊഴികെയുള്ള മറ്റെല്ലാവരെയും ഹൈക്കോടതി വെറുതെ വിട്ടു. കേസിലെ മുഖ്യപ്രതിയായ ധര്‍മരാജന് അഞ്ചുവര്‍ഷത്തെ കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് 2005 ജനുവരി 20 വ്യാഴാഴ്ച കേസില്‍ കോട്ടയത്തെ പ്രത്യേകകോടതി ശിക്ഷ വിധിച്ച എല്ലാവരെയും കുറ്റവിമുക്തരാക്കി വിധിപ്രഖ്യാപിച്ചത്.
പീഡനത്തിനിരയായി പെണ്‍കുട്ടിയുടെ ആദ്യമൊഴി കോടതിയില്‍ ഹാജരാക്കാതിരുന്നത് പ്രോസിക്യൂഷനു സംഭവിച്ച വലിയ പിഴവാണെന്ന് വിധിന്യായം വായിക്കവെ കോടതി പറഞ്ഞു.
കേസിലുള്‍പ്പെട്ടവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷനന്‍ പരാജയപ്പെട്ടതായി കോടതി ജനുവരി 19 ബുധനാഴ്ച അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications