Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യനെല്ലി: കുറ്റം തെളിഞ്ഞിട്ടില്ലെന്ന് കോടതി

കൊച്ചി: സൂര്യനെല്ലി പെണ്‍വാണിഭക്കേസിലെ പ്രതികള്‍ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നിവ നടത്തിയതിന് തെളിവില്ലെന്ന് ഹൈക്കോടതി. കഠിനശിക്ഷ വിധിച്ച കോട്ടയം പ്രത്യേകകോടതി വിധിക്കെതിരെ കേസിലുള്‍പ്പെട്ട 36 പ്രതികള്‍ നല്‍കിയ അപ്പീലില്‍ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് കെ.എ അബ്ദുള്‍ ഗഫൂര്‍, ജസ്റിസ് ആര്‍.ബസന്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയുടെ മൊഴി കോടതി പൂര്‍ണമായും തള്ളിക്കളഞ്ഞു. 40 ദിവസത്തോളം പലരുടെയും കൂടെ താമസിച്ച പെണ്‍കുട്ടിയുടെ പൂര്‍ണസമ്മതത്തോടെയാണ് ലൈംഗികബന്ധം നടന്നിരിക്കുന്നതെന്ന്് പൂര്‍ണമായും ബോധ്യം വന്നതായും കോടതി അഭിപ്രായപ്പെട്ടു. കൂട്ടബലാത്സംഗം നടന്നതായി എട്ടാംപ്രതിയുടെ മൊഴി തെളിയിക്കുന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത് പൂര്‍ണമായും തള്ളിക്കളഞ്ഞു.

സൂര്യനെല്ലി സ്വദേശിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഒന്നാംപ്രതി രാജു വിവാബവാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോവുകയും പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്തതായാണ് കേസ്.1996 ജനുവരി 16 മുതല്‍ ഫെബ്രുവരി26 വരെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

2005 ജനുവരി 19 ബുധനാഴ്ച ആരംഭിച്ച കേസ് നടപടികള്‍ വ്യാഴാഴ്ചയുംതുടരും. ജനുവരി 20 വ്യാഴാഴ്ച കേസിന്റെ വിധി പറയുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+