പേനയേറ്: അധ്യാപികയെ സസ്പെന്റു ചെയ്തു
തിരുവനന്തപുരം: പേനയേറില്‍ കുട്ടിയുടെ വിദ്യാര്‍ത്ഥിയുടെ കണ്ണിനു പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട സര്‍ക്കാര്‍ സ്കൂളിലെ അറബി അധ്യാപിക ഷെരീഫയെ കേരള വിദ്യാഭ്യാസവകുപ്പ് സര്‍വീസില്‍ നിന്ന് സസ്പെന്റു ചെയ്തു.
സംഭവത്തെ കുറിച്ച് നേരിട്ടന്വേഷിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സ്കൂളിലെത്തി. പരിസരവാസികളി നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് അധ്യാപികയെ താല്‍ക്കാലികമായി പിരിച്ചുവിടാന്‍ തീരുമാനമെടുത്തത്. സ്കൂള്‍ പരിസരത്തുണ്ടായ രോഷാകുലരായ നാട്ടുകാര്‍ അധ്യാപിക്കക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഡയറക്ടറോടാവശ്യപ്പെട്ടു.
ഷെരീഫയുടെ വിശദീകരണവും വിദ്യാഭ്യാസവകുപ്പു തേടിയിട്ടുണ്ട്. ഇവരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളെടുക്കുകയെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.
കണ്ണിനു ഗുരുതരമായി പരിക്കേറ്റ അല്‍ അമീന്‍ ഇപ്പോഴും ആശുപത്രിയിലാണ്.












Click it and Unblock the Notifications