സുനാമി: മരണം 220,000 കവിഞ്ഞു
ഇന്തോനേഷ്യ: ആയിരക്കണക്കിനു മരിച്ച ആളുകളുടെ പുതിയ കണക്കുകള്‍ ഇന്തോനേഷ്യ പുറത്തുവിട്ടതോടെ സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 220,000 കവിഞ്ഞു.
ഇന്തോനേഷ്യയിലെ ആരോഗ്യവകുപ്പാണ് കഴിഞ്ഞ ദിവസം ദുരന്തത്തില്‍ മരിച്ച 70,000 പേരുടെ പുതിയ ലിസ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. സുമാത്രയില്‍ മാത്രം 166, 320 പേര്‍ മരിച്ചതായാണ് പുതിയ കണക്കുകള്‍. ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരുടെ കൂട്ടത്തിലുള്‍പ്പെടുത്തിയപ്പോഴാണ് മരണസംഖ്യ ഇത്രയും ഉയര്‍ന്നത്.












Click it and Unblock the Notifications