കാഞ്ചി: ചാര്‍ജ്ജ് ഷീറ്റ് ഫയല്‍ ചെയ്തു
കാഞ്ചീപുരം: ശങ്കരരാമന്‍ വധകേസില്‍ പൊലീസ് ചാര്‍ജ്ജ് ഷീറ്റ് ഫയല്‍ ചെയ്തു. ജനുവരി 21 വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കാഞ്ചീപുരം കോടതിയില്‍ പൊലീസ് ചാര്‍ജ്ജ് ഷീറ്റ് ഫയല്‍ ചെയ്തത്.
1873 പേജുള്ള ചാര്‍ജ്ജ് ഷീറ്റാണ് ഫയല്‍ ചെയ്തത്. 25 പേരെ ഇതുവരെ ഈ കേസില്‍ അറസ്റ് ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി ജയേന്ദ്ര സരസ്വതിയും രണ്ടാം പ്രതി വിജയേന്ദ്ര സരസ്വതിയുമാണ്. പ്രതികള്‍ക്കെതിരെ പ്രത്യേകം പ്രത്യേകം ചാര്‍ജ്ജ് ഷീറ്റുകളാണ് ഫയല്‍ ചെയ്തത്.
ബക്രീദ് കാരണം കോടതി അവധി ആയിരുന്നെങ്കിലും ജഡ്ജി തന്റെ മുറിയ്ക്കുള്ളില്‍ വച്ചാണ് ചാര്‍ജ്ജ് ഷീറ്റ് സ്വീകരിച്ചത്.












Click it and Unblock the Notifications