കാഞ്ചി: കൊലകള്‍ക്കു പിന്നില്‍ ഒരാളെന്ന് വിഎച്ച്പി
ദില്ലി: കാഞ്ചീപുരം മഠം മാനേജര്‍ ശങ്കരരാമന്റെയും വൈഷ്ണവ ഉത്തരാഞ്ചല്‍ മഠം മാനേജര്‍ ശ്രീനിവാസാചാരാരുടെയും കൊലപാതകത്തിനു പിന്നില്‍ ഒരാള്‍ തന്നെയാണെന്ന് വിഎച്ച്പി ആരോപിച്ചു. മൂന്നാമതൊരു ശങ്കരാചാര്യരെ കാഞ്ചി മഠത്തില്‍ നിയമിക്കില്ലെന്നും വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ അറിയിച്ചു.
രണ്ടു കൊലപാതകങ്ങളും ഒരേ രീതിയില്‍ തന്നെയാണ് നടത്തിയിരിക്കുന്നത്. കൊലപാതകള്‍ക്കു പിന്നില്‍ ഒരേ കയ്യുകള്‍ തന്നെയാണെന്ന കാര്യം ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയുടെ പേരില്‍ കുറ്റമുന്നയിക്കുന്നതിനു പകരം യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനാണ് തമിഴ്നാട് സര്‍ക്കാരും പൊലീസും ശ്രമിക്കേണ്ടത്. ശങ്കരരാമന്‍ വധക്കേസില്‍ കുറ്റമാരോപിച്ച് ഇളയമഠാധിപതി വിജയേന്ദ്ര സരസ്വതി പൊലീസ് കസ്റഡിയിലായിരുന്നപ്പോഴാണ് ഉത്തരാഞ്ചല്‍ മഠം മാനേജര്‍ കൊല്ലപ്പെട്ടത്. ഹിന്ദുത്വ വിരുദ്ധ ശക്തികളാണ് ഈ കൊലപാതകങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
കാഞ്ചി മഠത്തില്‍ മൂന്നാമതൊരു ശങ്കരാചാര്യരെ നിയമിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ശ്രമിച്ചാല്‍ ആ ശ്രമം വിലപ്പോലില്ലെന്നും പ്രവീണ്‍ തൊഗാഡിയ അറിയിച്ചു.












Click it and Unblock the Notifications