പാമോയില്‍: കേസ് പിന്‍വലിക്കാന്‍ നിയമതടസം
ദില്ലി: കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തു നടന്ന പാമോയില്‍ കേസ് പിന്‍വലിക്കാന്‍ കേരളസര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അതിന് നിയമതടസങ്ങളുണ്ടാകാന്‍ സാധ്യതയെന്ന് വിദഗ്ധര്‍.
കേസ് പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വഴിയാണ് സംസ്ഥാനസര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ അനുമതി തേടേണ്ടത്. കേസില്‍ കക്ഷി ചേര്‍ന്നിട്ടുള്ള ആര്‍ക്കും കോടതിയില്‍ ഇതിനെ എതിര്‍ക്കാം. എതിര്‍വാദങ്ങളംഗീകരിക്കാതെ പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ വിജിലന്‍സ് കോടതി പരിഗണിച്ചാല്‍ കക്ഷി ചേര്‍ന്നിട്ടുള്ള ആര്‍ക്കും ഇതിനെതിരെ അപ്പീല്‍ നല്‍കാനും അവകാശമുണ്ട്.
ഈ കേസില്‍ കക്ഷി ചേര്‍ന്നിരിക്കുന്നത് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനാണ്. പാമോയില്‍ കേസ് പിന്‍വലിക്കാനനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായേക്കുമെന്നാണ് സൂചന.
മാത്രമല്ല, പാമോയില്‍ കേസ് സുപ്രീംകോടതിയിലും പരിഗണനയ്ക്കു വന്നതാണ്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് കോടതി കേസില്‍ കുറ്റപത്രം നല്‍കിയത്. ഈ കേസ് മൂന്നുവട്ടം സുപ്രീംകോടതിയിലും പലവട്ടം ഹൈക്കോടതിയും പരിഗണനയ്ക്കു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാനുള്ള കേരളസര്‍ക്ക്രാ തീരുമാനം കോടതിയലക്ഷ്യമാകുമെന്നും നിയമവിദഗ്ധര്‍ക്ക് അഭിപ്രായമുണ്ട്.












Click it and Unblock the Notifications