ബിജെപി പ്രക്ഷോഭം ആരംഭിക്കും
കണ്ണൂര്‍: വിവിധ കേസുകളില്‍ കോടതിയുടെ നിര്‍ദേശങ്ങള്‍ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രക്ഷോഭം ആരംഭിക്കുമെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ കണ്ണൂരില്‍ അറിയിച്ചു.
കുറ്റം ചെയ്തിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാനത്തിനു പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന കോടതിവിധി നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണ്. ജയകൃഷ്ണന്റെയും പന്ന്യന്നൂര്‍ ചന്ദ്രന്റെയും വധത്തിലാണ് കോടതി ഈവിധം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ നാലുവരെ സര്‍ക്കാരിന് അന്വേഷിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്. ഇത് കേവലം രാഷ്ട്രീയ സംഭവമല്ല.
സര്‍ക്കാരിന്റെ അലംഭാവം തുടരുകയാണെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും അനുകൂലമായ തീരുമാനമില്ലെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഐസ്ക്രീം കേസിലെ പ്രതി ശ്രീദേവിയുടെ ഡയറിയിലെ പേജുകള്‍ കീറിയത് കോഴിക്കോട് പോലീസ് സ്റേഷനിലാണെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാനുള്ള സി.പി.എം തീരുമാനത്തില്‍ അച്യുതാനന്ദനു പങ്കുണ്ടോയെന്നും ജനങ്ങള്‍ക്കറിയാന്‍ അവകാശമുണ്ട്.
കെ. കരുണാകരനെ പാമോയില്‍ കേസില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications