Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട് സിറ്റി: 100 ഏക്കര്‍ സൗജന്യമായി നല്‍കും

തിരുവനന്തപുരം: കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ 100 ഏക്കര്‍ സ്ഥലം ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്ക് സൗജന്യമായി നല്‍കും. ജനവരി 21 വെള്ളിയാഴ്ച നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

പിന്നീട് നടക്കുന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവുക. 33,000 തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുമെന്ന ഉറപ്പിന്മേലാണ് 100 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കാന്‍ കരാറാവുന്നത്.

400 ഏക്കര്‍ സ്ഥലമാണ് സ്മാര്‍ട് സിറ്റിക്കായി ദുബായ് ഇന്റര്‍നെറ്റ് സിറ്റി സംഘം ആവശ്യപ്പെട്ടത്. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിന്റെ 90 ഏക്കര്‍ ദുബായ് സ്മാര്‍ട്ട് സിറ്റിക്കായി വിട്ടുകൊടുക്കും. 200 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വിലക്ക് വാങ്ങി അതേ വിലക്ക് സ്മാര്‍ട്ട് സിറ്റിക്ക് നല്‍കും. കരാര്‍ ഏര്‍പ്പെട്ട് ഒന്നര മാസത്തിന് ശേഷമായിരിക്കും 100 ഏക്കര്‍ സൗജന്യമായി നല്‍കുന്നത്. ഇതിനായി ഇന്‍ഫോപാര്‍ക്കിനോട് തൊട്ടുകിടക്കുന്ന ഭൂമിയായിരിക്കും ഏറ്റെടുക്കുന്നത്.

കമ്പനി ഡയറക്ടര്‍ ബോര്‍ഡുമായി ചര്‍ച്ച ചെയ്തതിന് ശേഷം ഫിബ്രവരി 20ന് ഇന്റര്‍നെറ്റ് സിറ്റി സംഘം മടങ്ങിയെത്തും. തുടര്‍ന്ന് നടക്കുന്ന അന്തിമചര്‍ച്ചക്ക് ശേഷമായിരിക്കും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്നത്.

ചീഫ് സെക്രട്ടറി ബാബു ജേക്കബിന്റെ നേതൃത്വത്തില്‍ ആറംഗ സമിതിയാണ് ഇന്റര്‍നെറ്റ് സിറ്റി സംഘവുമായി ചര്‍ച്ച നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+