കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മന്ത്രിമാര്‍ രാജിവയ്ക്കണം

  • By Staff
Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടനെ സുപ്രധാന പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന രണ്ടോ മൂന്നോ മന്ത്രിമാരൊഴികെ മറ്റെല്ലാ മന്ത്രിമാരും രാജിവയ്ക്കേണ്ടതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി. എസ്. കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് പരിഷ്കരണങ്ങളെ കുറിച്ചുള്ള ഒരു ശില്പശാലയിലാണ് കൃഷ്ണമൂര്‍ത്തി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി, ധനകാര്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് തുടരാമെങ്കിലും മറ്റ് മന്ത്രിമാര്‍ രാജിവയ്ക്കണം. ഇക്കാര്യത്തില്‍ ഒരു അഭിപ്രായ സമന്വയമുണ്ടാവണം.

അധികാരത്തിലിരിക്കുന്ന പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കാറാണ് പതിവ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ അധികാരമൊഴിയാന്‍ എല്ലാ പാര്‍ട്ടികളും തയ്യാറാവുകയാണെങ്കില്‍ അതൊരു നല്ല കീഴ്വഴക്കമായി തീരും- കൃഷ്ണമൂര്‍ത്തി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X