ഗുണ്ടാനിയമപ്രകാരം രഘുവും അറസ്റില്‍
കാഞ്ചീപുരം: കാഞ്ചിപുരം ജൂനിയര്‍ ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയുടെ ഇളയ സഹോദരന്‍ രഘുവിനെതിരെയും കാഞ്ചി മഠം മാനേജര്‍ എന്‍. സുന്ദരേശ അയ്യര്‍ക്കെതിരെയും ശങ്കരരാമന്‍ കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ഗുണ്ടാനിയമപ്രകാരം കേസെടുത്തു.
ഇവരെ കസ്റഡിയിലെടുക്കാനുള്ള ഉത്തരവിന് കാഞ്ചീപുരം ജില്ലാ കളക്ടര്‍ വെങ്കടേശന്‍ ജനവരി 21 വെള്ളിയാഴ്ച രാത്രിയാണ് അനുമതിയാണ് നല്‍കിയത്. ശങ്കരരാമന്‍ കൊലക്കേസില്‍ ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇരുവര്‍ക്കും ഗുണ്ടാനിയമപ്രകാരം അറസ്റ് ചെയ്യുന്നതായി അറിയിക്കുന്ന ഉത്തരവുകള്‍ നല്‍കി. ഇതോടെ കൊലക്കേസിലെ 10 പ്രതികള്‍ ഗുണ്ടാ നിയമപ്രകാരം അറസ്റിലായി.
രാധാകൃഷ്ണന്‍ വധശ്രമക്കേസിലും വഞ്ചനാക്കേസിലും സുന്ദരേശ അയ്യര്‍ നേരത്തെ അറസ്റിലായിട്ടുണ്ട്.












Click it and Unblock the Notifications