ബിഎഡ് കേസ്: ബിഷപ്പ് കോടതിയില്‍ ഹാജരായില്ല
കോഴിക്കോട്: ബിഎഡ് കോളജ് കോഴ കേസില്‍ മീനങ്ങാടി ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത ജനവരി 22 ശനിയാഴ്ച കോടതിയില്‍ ഹാജരായില്ല.
ശനിയാഴ്ച ഹാജരാകേണ്ടിയിരുന്ന മെത്രാപ്പോലീത്ത കോടതിയില്‍ എത്താത്തതില്‍ വിജിലന്‍സ് പ്രത്യേക ജഡ്ജി എം. ആര്‍. ഗോപാലകൃഷ്ണന്‍നായര്‍ അതൃപ്തി പ്രകടിപ്പിച്ചു. ഫിബ്രവരി അഞ്ചിന് ബിഷപ്പിനോട് ഹാജരാകാന്‍ ജഡ്ജി ഉത്തരവിടുകയും ചെയ്തു.
കേസില്‍ രണ്ടാം സാക്ഷിയായ ബിഷപ്പ് ശനിയാഴ്ച ഹാജരാകുമെന്നാണ് അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ നെഞ്ചുവേദന ആയതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ശനിയാഴ്ച അഭിഭാഷകന്‍ അറിയിച്ചു.
ബിഎഡ് കോളജ് അനുവദിക്കുന്നതിന് വയനാട്ടിലെ മുസ്ലിം ലീഗ് നേതാക്കള്‍ ബിഷപ്പിനോട് കോഴ ചോദിച്ചുവെന്നതാണ് കേസ്.












Click it and Unblock the Notifications