സൂര്യനെല്ലി: ഉടന്‍ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി
കൊച്ചി: സൂര്യനെല്ലി കേസിലെ ഹൈക്കോടതി വിധിയ്ക്കെതിരെ ഉടന്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ഹൈക്കോടതി വിധി ശരിയായ വിധം പഠിക്കാതെ സര്‍ക്കാര്‍ ഒന്നു ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനവരി 22 ശനിയാഴ്ച കാക്കനാട് പ്രസ് അക്കാദമിയില്‍ ബിരുദദാനം നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
സൂര്യനെല്ലി, ഐസ്ക്രീം പാര്‍ലര്‍ കേസുകളില്‍ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങിയ സിപിഎം ആ കേസുകളെ ചൊല്ലി ഇപ്പോള്‍ തമ്മിലടി നടത്തുന്നത് പരിഹാസ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications