ഇറാക്കില്‍ സ്ഫോടനങ്ങളില്‍ 26 മരണം
ബാഗ്ദാദ്: ഇറാക്കില്‍ ജനവരി 21 വെള്ളിയാഴ്ച നടന്ന സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 26 ആയി.
മുസ്ലിം പള്ളിയുടെ നേര്‍ക്കും വിവാഹ പാര്‍ട്ടിയുടെ നേര്‍ക്കുമുണ്ടായ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണമാണ് കൂടിയത്. ഷിയാ മുസ്ലിം പള്ളിക്ക് സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. വിവാഹപാര്‍ട്ടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ 11 ആയി.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. 27 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications