കമ്പനികളുടെ വളര്‍ച്ചക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: പ്രധാനമന്ത്രി
ദില്ലി: ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചയ്ക്കുള്ള എല്ലാ തടസങ്ങളും നീക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. എഫ്.ഐ.സി.സി.ഐ, എസ്.സി.ഒ.പി.ഇ എന്നിവ സംയുക്തമായി സംഘടിപ്പിച്ച സിഇഒമാര്‍ക്കുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ച ഉറപ്പുവരുത്തുന്നതിന് അവയുടെ മേധാവികള്‍ക്ക് പൂര്‍ണസ്വാതന്ത്യ്രം ഉറപ്പുനല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയുടെ മാതൃകയാണ് ഇന്ത്യ പിന്‍തുടരേണ്ടത്. വ്യാപാരം, ഇല്‍പാദനം തുടങ്ങിയ കാര്യങ്ങളില്‍ ചൈനയെ മറികടക്കാന്‍ ഇന്ത്യക്കാവണം.
സ്വകാര്യകമ്പനികളുടെ അധികാരികള്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ പൂര്‍ണസ്വാതന്ത്യ്രമുണ്ട്. അതുകൊണ്ടു തന്നെ അവ വളര്‍ച്ച കൈവരിക്കുകയും ചെയ്യുന്നു. എന്നാല്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ നിയന്ത്രണം ഇപ്പോഴും മന്ത്രിമാരുടെ പക്കലാണ്. ഇത് അവസാനിപ്പിക്കണം.
മാരുതി, ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡ് തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതു സംബന്ധിച്ച് ധനമന്ത്രി പി. ചിദംബരവുമായി 2005 ജനുവരി 25ന് ചര്‍ച്ചകള്‍ നടത്തുമെന്ന് ചടങ്ങില്‍ പങ്കെടുത്ത വന്‍കിട വ്യവസായമന്ത്രി സന്തോഷ് മോഹന്‍ദേവ് അറിയിച്ചു.












Click it and Unblock the Notifications