പട്ടാളക്കാര്‍ തള്ളിയിട്ടവര്‍ തീവണ്ടി കയറി മരിച്ചു
ലക്നൗ: തീവണ്ടിയില്‍ നിന്നും പട്ടാളക്കാര്‍ പുറത്തേക്കു തള്ളിയിട്ട ആറുയാത്രക്കാര്‍ മറ്റൊരു ട്രെയിന്‍ കയറി മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് രജ്പുത്താന റൈഫിള്‍സിലെ നാലു പട്ടാളക്കാരെ അറസ്റുചെയ്തു.
ഉത്തര്‍പ്രദേശിലെ ഷിക്കോഹാബാദ് റെയില്‍വെ സ്റേഷനടുത്തു വച്ചാണ് സംഭവമുണ്ടായത്. പട്ടാളക്കാര്‍ കയറിയിരുന്ന ഫറാഖാ എക്സ്പ്രസില്‍ കാണ്‍പൂരില്‍ നിന്നുമാണ് യാത്രക്കാര്‍ കയറിയത്. വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഈ യാത്രക്കാരെ പട്ടാളക്കാര്‍ തീവണ്ടിയില്‍ നിന്നും പുറത്തേക്കു തള്ളിയിടുകയായിരുന്നു. തൊട്ടടുത്ത റെയില്‍വെ ട്രാക്കിലേക്കു വീണ ഇവരുടെ മുകളിലൂടെ ആ ട്രാക്കിലൂടെ വരികയായിരുന്ന മറ്റൊരു തീവണ്ടി കയറുകയായിരുന്നു.
അഞ്ചുപേര്‍ സംഭവസ്ഥലത്തു വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.












Click it and Unblock the Notifications