ശ്രീനിവാസാചാര്‍ മദ്യപിച്ചിരുന്നതായി പൊലീസ്
കാഞ്ചീപുരം: കൊല്ലപ്പെട്ട വൈഷ്ണവ മഠം മാനേജര്‍ ശ്രീനിവാസാചാര്‍ മദ്യപിച്ചിരുന്നതായി പൊലീസ്. കൊലപാതകം എങ്ങനെ നടന്നുവെന്നതിനെക്കുറിച്ച് തെളിവുകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു.
ശ്രീനിവാസാചാരെ ആദ്യം തലയ്ക്കടിച്ചും പിന്നീട് കത്തികൊണ്ടു കഴുത്തില്‍ കുത്തിയുമാണ് കൊലപ്പെടുത്തിയിരിക്കുന്നത്. അദ്ദഹത്തിന്റെ ശരീരത്തില്‍ നിന്നും മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. വൈഷ്ണവമഠം സ്ഥാപിച്ചിരിക്കുന്ന സ്ഥലം ശ്രീനിവാസാചാരുടെ പേരിലാണെന്നും തെളിഞ്ഞിട്ടുണ്ട്.
സംഭവം നടന്നതിന്റെ തലേ രാത്രി മഠം മാനേജര്‍ക്കൊപ്പമുണ്ടായിരുന്നെന്നു പറയുന്ന രമണ്ജിക്ക് ഹിന്ദി മാത്രമെ സംസാരിക്കാനറിയാവൂയെന്നതിനാല്‍ ചോദ്യം ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
ശ്രീനിവാസാചരുടെ മൃതദേഹം പോസ്റുമോര്‍ട്ടത്തിനു ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വരദരാജ പെരുമാള്‍ ക്ഷേത്രത്തിനടുത്തുള്ള വൈഷ്ണവമഠത്തിലാണ് ശ്രീനിവാസാചാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വരദരാജപെരുമാള്‍ ക്ഷേത്രം മാനേജര്‍ ശങ്കരരാമന്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. കാൈലപാതകക്കുറ്റമാരോപിച്ച് കാഞ്ചി മഠാധിപതിയേയും ഇളയമഠാധിപതിയേയും പൊലീസ് അറസ്റുചെയ്തിരുന്നു. ഇളയ മഠാധിപതി വിജയേന്ദ്ര സരസ്വതി ഇപ്പോഴും പൊലീസ് കസ്റഡിയിലാണ്.












Click it and Unblock the Notifications