മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെബ്ക്യാമറ
തിരുവനന്തപുരം: നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെബ്ക്യാമറ സ്ഥാപിക്കുന്നു. ഈ ക്യാമറയിലൂടെ റെക്കോഡു ചെയ്യുന്ന ഓഫീസ് നടപടികള്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ വെബ്സൈറ്റിലൂടെ നേരിട്ടുകാണാം.
അടുത്തയാഴ്ചയോടെ വെബ്ക്യാമറ സ്ഥാപിക്കും. തന്റെ ഓഫീസില്‍ സംഭവിക്കുന്നതെന്തെന്ന് പൊതുജനങ്ങള്‍ നേരിട്ടുകണ്ടു മനസിലാക്കാനാണ് ക്യാമറ സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇതുകൂടാതെ വെബ്സൈറ്റിലൂടെ മുഖ്യമന്ത്രിയുമായി ചാറ്റ് ചെയ്യാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും ഒരു നിശ്ചിതസമയത്ത് മുഖ്യമന്ത്രിയെ ചാറ്റിംഗില്‍ ലഭ്യമാകും. വിദേശമലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് ഈ സംവിധാനം ഏറെ സൗകര്യം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നു മുഖ്യമന്ത്രി പറഞ്ഞു. സമയബന്ധിതമായി പുതിയ വാര്‍ത്താചിത്രങ്ങളും വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയുണ്ട്.
തിരുവനന്തപുരത്തെ സി-ഡിറ്റാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഈ സംവിധാനമൊരുക്കുന്നത്.












Click it and Unblock the Notifications