അമൃതാനന്ദമയിക്ക് ശ്രീലങ്കയിലേക്ക് ക്ഷണം
കൊച്ചി: ശ്രീലങ്കയിലെ സുനാമി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ദുരന്തബാധിതര്‍ക്ക് ആത്മീയസാന്ത്വനം പകരാനുമായി മാതാ അമൃതാനന്ദമയിയെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ക്ഷണിച്ചു.
ശ്രീലങ്കന്‍ അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് ഡവലപ്മെന്റ് ആന്റ് ഹിന്ദു അഫയേഴ്സ് മന്ത്രി കെ. എന്‍. ഡഗ്സസ് ദേവാനന്ദനാണ് ഇതുസംബന്ധിച്ച് അമൃതാനന്ദമയിക്ക് കത്തെഴുതിയത്. ബെട്ടിക്കലോവ, അംപാര, ട്രിങ്കോമാലി, ജാഫ്ന, ഹമ്മാന്തോട്ട, ഗല്ലേ, മട്ടാറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് ക്ഷണം.
ക്ഷണത്തെ തുടര്‍ന്ന് അമൃതാനന്ദമയിമഠത്തില്‍ നിന്ന് ചിലരെ ശ്രീലങ്കയിലേക്ക് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications