തെളിവുകള്‍ ഹാജരാക്കാനുള്ള നീലന്റെ അപേക്ഷ തള്ളി
തിരുവനന്തപുരം: നളിനി നെറ്റോ കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന ഡോ. എ.നീലലോഹിതദാസന്‍നാടാര്‍ എം.എല്‍.എയുടെ അപേക്ഷ കോടതി തള്ളി.
ഇപ്പോള്‍ വിദേശത്തുള്ള നീലന്റെ മുന്‍ പേഴ്സണല്‍ സെക്രട്ടറി ഷേക്ക് അഹമ്മദിനെ സാക്ഷിയായി വിസ്തരിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കേസ് 25-ലേയ്ക്ക് മാറ്റിയിരുന്നു. അതിനിടയിലാണ് നീലന്‍രെ അഭിഭാഷകന്‍ പുതിയ സാക്ഷിപ്പട്ടിക സമര്‍പ്പിച്ചത്. അതിനാധാരമായി പുതിയ കുറേ തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേട്ട് ശ്രീകലാ സുരേഷ് ഈ അപേക്ഷ തള്ളുകയായിരുന്നു.
കേസ് ജനവരി 25ന് വീണ്ടും പരിഗണിക്കും












Click it and Unblock the Notifications