Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശകാറിന് സ്ഫോടന ഭീഷണിയുമായി ബന്ധമെന്നു സൂചന

മലപ്പുറം: മലപ്പുറത്ത് പൊലീസ് സില്‍ അവഗണിച്ച് കടന്ന മിസ്തുബിഷി സ്പോര്‍ട്സ് കാറിന് കേരളത്തില്‍ നിലനില്‍ക്കുന്ന തീവ്രവാദി ഭീഷണിയുമായി ബന്ധമുണ്ടെന്ന് സൂചന.

ഇതേക്കുറിച്ചും കേരളത്തിലെത്തിയെന്നു കരുതുന്ന മൂന്നു പാക്പൗരന്മാരെയും കുറിച്ചും ചര്‍ച്ച നടത്താന്‍ ഡിഐജി ഹോര്‍മിസ് തരകന്‍ ജനവരി 22 ശനിയാഴ്ച അടിയന്തിരമായി മലപ്പുറത്തെത്തിയിരുന്നു.

2005 ജനുവരി 19 ബുധനാഴ്ചയാണ് സംഭവമുണ്ടായത്. അന്നു രാത്രി മലപ്പുറം ജില്ലയിലെ പുത്തൂരില്‍ വാഹനപരിശോധന നടത്തിക്കാൈണ്ടിരുന്ന പൊലീസ് സംഘത്തിന്റെ നിര്‍ദേശം വകവയ്ക്കാതെ നിറുത്താതെ പൊയ കാര്‍ പിന്നീട് ചാത്തന്നൂരില്‍ മറിഞ്ഞ നിലയില്‍ കണ്ടെത്തി . ഇതിന്റെ ഡ്രൈവര്‍ കയ്യിലൊരു ബാഗുമായി ഓടിരക്ഷപ്പെട്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇയാള്‍ പെരിന്തല്‍മണ്ണയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നറിഞ്ഞ് പൊലീസ്സംഘം അവിടെയെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

സ്ഫോടകവസ്തുക്കള്‍ നിറച്ച മൂന്നു വിദേശനിര്‍മിതകാറുകള്‍ മലപ്പുറത്തേക്കു കടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വാഹനപരിശോധന കര്‍ശനമാക്കിയത്.മധ്യപ്രദേശ് രജിസ്ട്രേഷനുള്ള ഈ കാര്‍ പൊലീസുകാര്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് പൊലീസുകാരെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചാണ് കടന്നുപോയത്. അമിതവേഗതയില്‍ പോയ കാറിനെ പൊലിസ്സംഘം പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.

മറിഞ്ഞ കാര്‍ പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. കാറിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ കേരളാപൊലീസ് മധ്യപ്രദേശ് പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം വാഹനപരിശോധന കര്‍ശനമാക്കാന്‍ ഡിഐജി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+