സൂര്യനെല്ലി: സ്ത്രീകള്‍ പ്രതിഷേധ ജാഥ നടത്തും
തിരുവനന്തപുരം: സൂര്യനെല്ലി കേസിലെ ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് സ്ത്രീകള്‍ 2005 ഫെബ്രുവരി ഒന്നിന് ഹൈക്കോടതിയിലേക്കു ജാഥ നടത്തും. സിപിഎം നേതാവ് പി.കെ ശ്രീമതി ടീച്ചര്‍ ജാഥക്കു നേതൃത്വം നല്‍കും.
കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്ന് വാര്‍ത്താലേഖകരോടു സംസാരിക്കവെ ശ്രീമതി ടീച്ചര്‍ അഭിപ്രായപ്പെട്ടു. പ്രതികളെ സംരക്ഷിക്കുകയാണ് കോടതി ചെയ്തത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് കോടതിയിലേക്കു മാര്‍ച്ച് നടത്തുന്നത്.
സൂര്യനെല്ലി കേസില്‍ ഒന്നാംപ്രതി ധര്‍മരാജനൊഴികെ മറ്റെല്ലാവരേയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു.












Click it and Unblock the Notifications