Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലേഡ് മാഫിയ യുവാവിന്റെ വൃക്ക മറിച്ചുവിറ്റു

കൊച്ചി: പണം കടം വാങ്ങിയ യുവാവിനെ കൊണ്ട് ബ്ലേഡ് മാഫിയ പണം തിരികെ കിട്ടാനായി വൃക്ക വില്പിച്ചു. സ്വര്‍ണപ്പണിക്കാരനായ തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര വീട്ടില്‍ മുരുകന്റെ (26) വൃക്കയാണ് ബ്ലേഡ് മാഫിയ വാങ്ങി മറിച്ചുവിറ്റത്.

തൃപ്പൂണിത്തുറ ആസ്ഥാനമായുള്ള ബ്ലേഡ് സംഘത്തില്‍ നിന്ന് 45,000 രൂപ വാങ്ങിയിരുന്ന മുരുകന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പണം തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പണത്തിനായി ബ്ലേഡ് സംഘം ഇയാളെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു. പണം കൊടുക്കാനാവില്ലെങ്കില്‍ വൃക്ക നല്‍കിയാല്‍ മതിയെന്ന് സംഘത്തിലെ ഒരാള്‍ തന്നെയാണ് നിര്‍ദേശം വച്ചത്.

ബ്ലേഡ് സംഘം പീഡനം തുടരുന്ന സാഹചര്യത്തില്‍ വേറെ നിര്‍വാഹമില്ലാത്തതിനാല്‍ വൃക്ക വില്‍ക്കാന്‍ മുരുകന് സമ്മതിക്കേണ്ടിവന്നു. പാലാരിവട്ടത്തുള്ള ഏജന്റുമായി മുരുകനെ സംഘം പരിചയപ്പെടുത്തി. തുടര്‍ന്ന് വൃക്ക റാക്കറ്റിലെ ചിലരുമായും ബന്ധപ്പെട്ടു. അങ്ങനെം 80000 രൂപക്ക് വില്പന ഉറപ്പിച്ചതായി ബ്ലേഡ് സംഘം മുരുകനെ അറിയിച്ചു.

തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് വൃക്കയെടുത്തത്. ആശുപത്രിയില്‍ വച്ചുതന്നെ 45000 രൂപയും പലിശയും സംഘം മുരുകനില്‍ നിന്ന് വാങ്ങി. പിന്നീടാണ് ഒന്നര ലക്ഷം രൂപക്കാണ് ബ്ലേഡ് സംഘം തന്റെ വൃക്ക മറിച്ചുവിറ്റതെന്ന് മുരുകന്‍ അറിയുന്നത്.

തന്റെ സുഹൃത്തായ മുരുകദാസിനെയും പണത്തിന് പകരം വൃക്ക നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്ലേഡ് സംഘം സമീപിച്ചിരുന്നെന്നും വൃക്ക ചോദിച്ചപ്പോള്‍ മുരുകദാസ് പൊലീസില്‍ പരാതി നല്‍കിയെന്നും മുരുകന്‍ പറഞ്ഞു. പൊലീസ് തന്റെ മൊഴിയെടുത്തിരുന്നെന്നും ബ്ലേഡ് സംഘത്തെ പേടിച്ച് സ്വന്തമിഷ്ടപ്രകാരമാണ് വൃക്ക വിറ്റതെന്നാണ് താന്‍ മൊഴി നല്‍കിയതെന്നും മുരുകന്‍ പറഞ്ഞു.

ആറ് മാസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനായില്‍ സ്വര്‍ണപ്പണിക്കാരനായ മുരുകന് ജോലിയൊന്നും ചെയ്യാനാവാത്ത സ്ഥിതിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+