Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്പുലികള്‍ പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തുന്നു

കൊളംബോ: സുനാമി ദുരന്തത്തെ തുടര്‍ന്ന് തമിഴ്വംശജര്‍ക്കു സ്വയം ഭരണാവകാശത്തിനു വേണ്ടിയുള്ള പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി തമിഴ്പുലികള്‍ അറിയിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു വേണ്ടിയാണിതെന്നും എല്‍.ടി.ടി.ഇ.യുടെ മുഖ്യ വക്താവ് ആന്റന്‍ ബാലശിങ്കം പറഞ്ഞു. എല്‍.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ നോര്‍വെ വിദേശകാര്യ മന്ത്രി ജാന്‍ പിറ്റര്‍സണുമായി ചര്‍ച്ചയെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

സുനാമി ദുരന്തത്തില്‍ പെട്ട ജനങ്ങളെപ്പറ്റിയാണ് നോര്‍വെ മന്ത്രിയുമായി ചര്‍ച്ച നടത്തിയതെന്ന് ന്ന് ബാലശിങ്കം പറഞ്ഞു. എല്‍.ടി.ടി.ഇ. തലസ്ഥാനമായ കിള്ളിനോച്ചിയിലാണ് പ്രഭാകരനും ജാന്‍ പിറ്റര്‍സണും ചര്‍ച്ച നടത്തിയത്.

2003 ഏപ്രിലില്‍ നിര്‍ത്തിവെച്ച സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍. പോരാട്ടം പുനരാരംഭിക്കുമെന്ന് നവംബറില്‍ എല്‍.ടി.ടി.ഇ നേതാവ് പ്രഭാകരന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എല്‍.ടി.ടി.ഇ.യുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ ജനങ്ങള്‍ക്ക് ദുരിതാശ്വാസം എത്തിക്കാന്‍ സഹകരിക്കണമെന്നായിരുന്നു നോര്‍വെയുടെ ആവശ്യം. എന്നാല്‍, സുനാമി ദുരന്തത്തിനിടയില്‍ സമാധാന ചര്‍ച്ചയുടെ കാര്യം മറക്കരുതെന്ന് പ്രഭാകരന്‍ നോര്‍വെ സംഘത്തോട് ആവശ്യപ്പെട്ടു.

ദുരിതാശ്വാസ സഹായം എത്തിക്കുന്നത് സംബന്ധിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെയുമായി താന്‍ ചര്‍ച്ച നടത്തിയതായി പിറ്റര്‍സണ്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+