കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലയന ആവശ്യവുമായി സിപിഐ വീണ്ടും

  • By Staff
Google Oneindia Malayalam News

ദില്ലി: കമ്യൂണിസ്റ് പാര്‍ട്ടികള്‍ ലയിക്കണമെന്ന് സിപിഐ വീണ്ടും ആവശ്യപ്പെട്ടു. കാലഘട്ടത്തിന്റെ ആവശ്യമാണ് കമ്യൂണിസ്റ് പാര്‍ട്ടികളുടെ ലയനമെന്ന് സിപിഐ ദേശീയനിര്‍വാഹക സമിതി അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിന്റെ കരടുരേഖയില്‍ ചൂണ്ടിക്കാട്ടി.

ചണ്ഡീഗഡില്‍ നടക്കുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയത്തിന് അംഗീകാരം നല്‍കും. സിപിഐ ഏതാനും വര്‍ഷങ്ങളായി ഉയര്‍ത്തുന്ന ആവശ്യമാണ് കമ്യൂണിസ്റ് പാര്‍ട്ടികളുടെ ലയനം.

രാജ്യത്ത് ബദല്‍ സാമ്പത്തിക, സാമൂഹിക നയം ഉറപ്പുവരുത്തുന്നതിനും സാമൂഹികനീതി ഉറപ്പുവരുത്തുന്നതിനും ഇടതുപാര്‍ട്ടികളുടെ ശക്തി വര്‍ധിപ്പിക്കേണ്ടുണ്ടെന്നും അതിനായി കമ്യൂണിസ്റ് പാര്‍ട്ടികള്‍ ലയിക്കേണ്ടതുണ്ടെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചയിലൂടെ ലയനം സാധ്യമാക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ. ബി. ബര്‍ദാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ചതിന് ശേഷമേ ലയനം സാധ്യമാകൂവെന്ന് ബര്‍ദാന്‍ അഭിപ്രായപ്പെട്ടു. കമ്യൂണിസ്റ് പാര്‍ട്ടികള്‍ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ലയനം അനിവാര്യമാണെന്ന് ബര്‍ദാന്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X