ജയേന്ദ്ര ഉടന്‍ മഠത്തിലേക്കു മടങ്ങില്ല
കലൈവി: ശങ്കരരാമന്‍ വധക്കേസില്‍ തമിഴ്നാട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞെങ്കിലും കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി ഉടന്‍ മഠത്തിലേക്കു മടങ്ങില്ലെന്ന് മഠാധികൃതര്‍ പറയുന്നു.
ശങ്കരരാമന്‍ വധക്കേസില്‍ സുപ്രീംകോടതി ജനവരി 11ന് ജാമ്യമനുവദിച്ച ശേഷം മഠത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള കലൈവിയിലെ മഠം സമാധിയിലാണ് ജയേന്ദ്ര സരസ്വതി കഴിയുന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ ആശ്രമത്തിലേക്കു പോകരുതെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ടായിരുന്നു. കലൈവിയിലെ സമാധിയില്‍ തന്നെയാണ് ദിവസവുമുള്ള തൃകാല പൂജകള്‍ നടത്തുന്നതും ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതും.
തമിഴ്നാട് സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിച്ച സ്ഥിതിക്ക് ഇനി മഠാധിപതിക്ക് മഠത്തില്‍ പ്രവേശിക്കാമെങ്കിലും എന്നാണ് മഠത്തിലേക്കു മടങ്ങുന്നതെന്നതിനെ സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ചതു സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചതിന് ശേഷം മഠാധിപതിയുടെ ആശ്രമപ്രവേശം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തെ കുറിച്ച് ജയേന്ദ്ര സരസ്വതി മൗനം പാലിക്കുകയാണ്.












Click it and Unblock the Notifications