Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിന്ന് യുഎസിലേക്ക് വിമാനസര്‍വീസ്

തിരുവനന്തപുരം: എയര്‍ ഇന്ത്യ തിരുവനന്തപുരത്തു നിന്നും ലോസ് ഏഞ്ചല്‍സിലേക്ക് നേരിട്ടു വിമാന സര്‍വീസ് തുടങ്ങുന്നു. ടെക്നോപാര്‍ക്കിലേയും കൊച്ചി ഇന്‍ഫോപാര്‍ക്കിലേയും ഐടി മേഖലയെ മുന്നില്‍ കണ്ടാണ് പുതിയ സര്‍വീസ്.

തൊഴില്‍സംബന്ധമായ ആവശ്യങ്ങള്‍ക്ക് അമേരിക്കയിലേക്കു പോകേണ്ടി വരുന്നവരെ കൂടാതെ ലോസ് ഏഞ്ചല്‍സ് ഒരു ടൂറിസം മേഖലയാണെന്നുള്ളതും പുതിയ സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനത്തിന് പ്രേരണയായിട്ടുണ്ടെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു. ഇതുകൂടാതെ അമേരിക്കയിലെ വിദേശഇന്ത്യാക്കാര്‍ക്കും പുതിയ സര്‍വീസ് ഏറെ പ്രയോജനം ചെയ്യുമെന്നാണു കരുതുന്നത്.

ലോസ് ഏഞ്ചല്‍സിലേക്കു സര്‍വീസ് നടത്തുന്ന മറ്റുള്ള എയര്‍ലൈനുകളേക്കാള്‍ 6,000രൂപ കുറവായിരിക്കും എയര്‍ഇന്ത്യാ വിമാനടിക്കറ്റിനെന്നും അധകൃതര്‍ അറിയിച്ചു. ലോസ് ഏഞ്ചല്‍സിലേക്കു മാത്രമുള്ള സര്‍വീസിന് 23,000രൂപയും നാലുമാസം വരെ കാലാവധിയുള്ള തിരിച്ചുവരാനടക്കമുള്ള ടിക്കറ്റിന് 43,000 രൂപയുമായിരിക്കും ചാര്‍ജ്.

ഇപ്പോള്‍ മുംബൈയില്‍ നിന്നും അമേരിക്കയിലേക്ക് എയര്‍ ഇന്ത്യ നേരിട്ടുള്ള സര്‍വീസ് നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+